Wednesday, 9 October 2013

എന്റെ സ്വപ്നം


എന്റെ അടുത്ത സുഹൃത്തായ നടി മഞ്ജു വാര്യർ അത്യാവശ്യമായി കാണണം എന്ന് ഫോണിൽ വിളിച്ചതുകൊണ്ടാണ് ഞാൻ  അവരെ കാണാൻ ഹോട്ടലിൽ എത്തിയത് . മഞ്ജു പറഞ്ഞത് അനുസരിച്ച് അവരുടെ റൂമിൽ എത്തി  അന്വേഷിച്ചപ്പോൾ  മഞ്ജു അകത്തുണ്ട്   കയറി ഇരിക്കാൻ അവരുടെ സെക്രട്ടറി എന്നോട് പറഞ്ഞു . ഞാൻ അകത്തു കയറി  മാഗസിൻ വായിച്ചിരിക്കുകയായിരുന്നു  . 10 മിനിറ്റ് കഴിഞ്ഞു കാണും പെട്ടന്ന് വാതിൽ തള്ളി തുറന്നു ഒരു കൂട്ടം പോലീസ് അകത്തു കടന്നു, സെക്രട്ടറി എന്ന് പറഞ്ഞവൻ,  "ദേ ഇവളാ ഇവിടുത്തെ തീവ്രവാദി   സംഘടനകളെയെല്ലാം  ഹെല്പ് ചെയ്യുന്നത് " എന്ന് ഉറക്കെ പറഞ്ഞു  .ഈശ്വരാ .....എന്ത് ചെയ്യണം എന്നറിയാതെ ഞാൻ  പകച്ചു നിന്നുപോയി  :( 
   ഞാൻ ഒരു രാജ്യ സ്നേഹിയാണ് എന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം  പുറത്തേക്കു വരുന്നില്ല . എല്ലാ മാധ്യമ പ്രവർത്തകരും എന്നെ വളഞ്ഞു നില്പ്പുണ്ടായിരുന്നു . (സിനിമയിലൊക്കെ മാത്രമേ ഇങ്ങനെ  ഒരു സീൻ കണ്ടിട്ടുള്ളു)  കണ്ണിലോക്കെ ഇരുട്ട് കേറുന്ന പോലെ , ആകെ മരവിച്ചു പോയ നിമിഷങ്ങൾ:( 
എന്നെ അവർ കൈ വിലങ്ങും വെച്ച് പുറത്തേക്കു നടന്നു .അവിടെ ഞാൻ  ജോലി  ചെയുന്ന കോളേജിലെ പ്രധാനപെട്ടവർ  എല്ലാവരും എന്നെയും കാത്തു പുറത്തു നില്ക്കുന്നുണ്ടായിരുന്നു ,കൂടെ എന്റെ സഹപ്രവർത്തകൻ   സൂരജും :)   അവർ പോലീസ് ഉദ്യോഗസ്ഥരോട് ഞാൻ തീവ്രവാദി അല്ല രാജ്യ സ്നേഹിയായ ഒരു ഇന്ത്യക്കാരിയാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു .



മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നത്. അപ്പോഴാണ് ഞാൻ ഇതുവരെ സ്വപ്നത്തിൽ ആയിരുന്നു  എന്ന യാഥാർഥ്യം  മനസിലായത് :)




8 comments:

  1. രാജ്യ സ്നേഹിയായ നിന്നെ സ്വപ്നത്തിൽ വിലങ്ങു വെച്ചത് തീരെ ശരിയായില്ല :) എന്നോടൊരു വാക്ക് പറഞ്ഞിരുന്നെങ്കിൽ മഞ്ജു ചേച്ചിയെ ഞാൻ പരിചയപെടുതുമായിരുന്നില്ലേ :)

    ReplyDelete
  2. മുഖ്യമന്ത്രി രാജി വെക്കണം

    ReplyDelete
  3. ചുമ്മാ കേറി അങ്ങ് വിലങ്ങു വെക്കാൻ ഇതെന്താ വെള്ളരിക്കപ്പട്ടണമോ ? ഇതൊരു മെഗാ സ്വപ്നം ആണെങ്കിൽ നമുക്ക് ഇത് ഇന്ന് തന്നെ ചോദിക്കണം ചേച്ചി .. അങ്ങനെ വിട്ടു കൊടുത്താൽ നാളെ നവ്യ നായരുടെ റൂമിൽ നിന്നും വിലങ്ങു വെച്ച് പിടിച്ചോണ്ട് പോയാലോ :P :P :P

    ReplyDelete
  4. എനിയും നല്ല സ്വപ്പനങ്ങൾ കാണട്ടെ എന്ന് ആശംസിക്കുന്നു!!!!!!!!!!!!

    ReplyDelete
  5. കണ്ടോളൂ..... കണ്ടോളൂ....... കുട്ടി ഇഷ്ടം പോലെ ഇനീം സ്വപ്നം കണ്ടോളൂ........:)

    ReplyDelete
  6. രാജ്യസ്നേഹിയായ തീവ്രവാദി.....!!
    ഇതിനിടയിൽ ഈ മഞ്ചുവാരിയര്ക്ക് എന്താ കാര്യം... ??
    ആ നരേന്ദ്രമോഡിജി പ്രധാനമന്ത്രി ആയിക്കോട്ടെ ....നമുക്ക് എല്ലാര്ടെ അടുത്തും പകരം ചോദിക്കണം...(ആത്മഗതം):-P

    ReplyDelete
  7. ഞമ്മള് തീവ്രവാദി എന്ന് വിളിച്ചാൽ പ്രശ്നം ... ഇപ്പൊ കണ്ടില്ലേ നാട്ടുകാരെല്ലാം വിളിക്കുന്നു....

    -- രാജ്യ സ്നേഹി

    ReplyDelete