ഞാൻ ഒരു രാജ്യ സ്നേഹിയാണ് എന്നൊക്കെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല . എല്ലാ മാധ്യമ പ്രവർത്തകരും എന്നെ വളഞ്ഞു നില്പ്പുണ്ടായിരുന്നു . (സിനിമയിലൊക്കെ മാത്രമേ ഇങ്ങനെ ഒരു സീൻ കണ്ടിട്ടുള്ളു) കണ്ണിലോക്കെ ഇരുട്ട് കേറുന്ന പോലെ , ആകെ മരവിച്ചു പോയ നിമിഷങ്ങൾ:(
എന്നെ അവർ കൈ വിലങ്ങും വെച്ച് പുറത്തേക്കു നടന്നു .അവിടെ ഞാൻ ജോലി ചെയുന്ന കോളേജിലെ പ്രധാനപെട്ടവർ എല്ലാവരും എന്നെയും കാത്തു പുറത്തു നില്ക്കുന്നുണ്ടായിരുന്നു ,കൂടെ എന്റെ സഹപ്രവർത്തകൻ സൂരജും :) അവർ പോലീസ് ഉദ്യോഗസ്ഥരോട് ഞാൻ തീവ്രവാദി അല്ല രാജ്യ സ്നേഹിയായ ഒരു ഇന്ത്യക്കാരിയാണെന്നൊക്കെ പറയുന്നുണ്ടായിരുന്നു .
മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് പെട്ടെന്ന് ഞാൻ ഞെട്ടി ഉണർന്നത്. അപ്പോഴാണ് ഞാൻ ഇതുവരെ സ്വപ്നത്തിൽ ആയിരുന്നു എന്ന യാഥാർഥ്യം മനസിലായത് :)


















