Monday, 8 April 2013

ഉറക്കം വരുത്തിയ വിന :)



ഫോണ്‍ റിംഗ് ചെയുന്ന ശബ്ദം കേട്ടാണ് പാതി ഉറക്കത്തിൽ നിന്നും ഉണർന്നത്. ബാഗിൽ നിന്നും ഫോണ്‍ എടുത്തു നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്
ഹലോ ......
മോളെ എവിടം വരെ ആയി
അമ്മെ ഞാൻ 7 മണി ആവുമ്പോ എത്തും എന്ന് പറഞ്ഞു കട്ട്‌ ചെയ്തു .
ഞാൻ ഓഫീസിൽ നിന്നും ഇറങ്ങിയാൽ രണ്ടു മൂന്നു തവണ വിളിച്ചു തിരക്കുന്നത് അമ്മയുടെ സ്വഭാവം ആണ് .
എന്തിനാമ്മേ ഇടയ്ക്കിടെ വിളിചോണ്ടിരിക്കണേ എന്നൊരിക്കൽ ഞാൻ ചോദിച്ചു .
ഇവിടുല്ലോര്ടെ ടെൻഷൻ വല്ലോം നിനക്ക് അറിയുവോ ?
( കാരണം എന്താന്ന് വെച്ചാൽ എല്ലാ ആഴ്ചകളിലും ബസ്സിൽ അല്ലെങ്കിൽ സ്റ്റേഷൻ മസ്ടരോട് വഴക്കിടുന്നത് തന്നെ:)   )
അന്ന് ബസ്സ്‌ ഒക്കെ സമയത്തിന് കിട്ടിയോണ്ട്  പതിവിലും നേരത്തെ വീട്ടിൽ എത്തി .
പിന്നെ അമ്മയ്ക്കും അച്ഛനും സ്വൈര്യം കൊടുക്കില്ല .
ആ ആഴ്ചയിലെ വീരസാഹസങ്ങൾ മൊത്തം വിളമ്പും .
പറഞ്ഞു തീരുമ്പോ ഫുഡ്‌ അടിക്കാനുള്ള ടൈം ആയിടുണ്ടാവും .
പിന്നെ ഫ്രഷ്‌ ആയി നല്ല പോളിംഗ് ഒക്കെ കഴിഞ്ഞു ഉറക്കത്തിലേക്കു .

പിറ്റേ ദിവസം പതിവുപോലെ പതിവിലും താമസിച്ചു എണീറ്റ്‌ . ഒഴിച്ച് കൂടാനാവാത്ത പ്രാഥമിക കർമങ്ങൾ ഒക്കെ ചെയ്തു . ഫുഡ്‌ അടിയും കഴിഞ്ഞങ്ങനെ പത്ര വായനയിൽ മുഴുകി ഇരിക്കുമ്പോ അതാ അച്ഛൻ അവിടെ ഒറ്റയ്ക്ക് മണ്ണെടുക്കൽ മഹാമഹം നടത്തുന്നു .
എന്നാൽ പിന്നെ അച്ഛനെ ഹെല്പിയേക്കാം എന്ന് കരുതി കൂടെ കൂടി . റോഡിൽ കൂടെ പോകുന്നവരടെ വക പുകഴ്ത്തൽ കൂടെ ആയപ്പ ഞാൻ ഭയങ്കര അധ്വാനി ആണെന്ന രീതിയിൽ ഒന്നൊന്നര പണി ആരുന്നു :)
സമയം ഉച്ച ആയി അമ്മ വന്നു ഊണ് കഴിക്കാൻ വിളിച്ചപ്പോ ഞാൻ ക്ഷീണിച്ചു അവശയായിരുന്നു .
ഭക്ഷണം ഒക്കെ നന്നായി കഴിച്ചു വിശ്രമിക്കാൻ ഒരുങ്ങുമ്പോൾ
അച്ഛൻ , മോളെ ഞാൻ  ഒരു ഫ്രണ്ട് വീട് വരെ പോകുവാ അത് വഴി ടൌണ്‍ലേക്ക് എത്തും .  നീ അപ്പൊ എ ടി എം കാർഡ്‌ എടുത്തു വന്നേക്കണം 
ഞാൻ ഫോണ്‍ ചെയാം അപ്പോഴേക്കും ഇറങ്ങിയാൽ  മതി .
ശെരി അച്ഛാ ...  എന്ന് പറഞ്ഞു ഞാൻ ഉച്ച ഉറക്കത്തിലേക്കു പ്രവേശിച്ചു .

ഫോണ്‍ ചിലക്കുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത് .
അച്ഛനാണ് , ഉടനെ എത്താം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു .
(എനിക്ക് ഉറക്കം ഉണർന്നു കഴിഞ്ഞാൽ പിന്നെ കുറെ നേരത്തേക്ക് റോബോട്ട് പോലെ ആണ് . ഒരു ബോധം കാണില്ല )
റെഡി  ആയി അടുത്ത വണ്ടിക്ക് തന്നെ ടൌണ്‍ എത്തി .
അടുത്തുള്ള എ ടി എം എത്തി . ബാഗ്‌ തുറന്ന ഞാൻ ഒന്ന് ഞെട്ടി ,
അതെ അച്ഛാ നമുക്ക് ഇന്ന് തന്നെ കാശ് എടുക്കണോ ..............

പിന്നീടു നടന്നതൊന്നും എനിക്കോർമ ഇല്ല :)
 


6 comments:

  1. എ ടി എം മറക്കുക എന്നത് സര്വ്വ സാധാരണമാണ് .. പ്രത്യേകിച്ചും ഇത്തരം അവസരങ്ങളിൽ

    ReplyDelete
  2. This comment has been removed by the author.

    ReplyDelete